മൂന്നാർ ടൗണിൽ വീണ്ടും കാട്ടുപോത്ത് ഇറങ്ങി
1483714
Monday, December 2, 2024 4:11 AM IST
മൂന്നാർ: വിനോദസഞ്ചാരികൾ ഏറെയെത്തുന്ന ടാറ്റ ടീ മ്യൂസിയത്തിന് സമീപം കാട്ടുപോത്തിറങ്ങി. വിനോദ സഞ്ചാരികളുടെ ഇടയിലേക്കാണ് കാട്ടുപോത്ത് എത്തിയത്.
സഞ്ചാരികൾ നാലുപാടും ചിതറിയോടിയതിനാൽ അപകടം ഒന്നും സംഭവിച്ചില്ല. കഴിഞ്ഞ ദിവസം മൂന്നാർ ജനറൽ ആശുപത്രി റോഡിലും കാട്ടുപോത്ത് എത്തിയിരുന്നു.
ജനവാസ മേഖലയിൽ കാട്ടാനയ്ക്ക് പുറമേ കാട്ടുപോത്തും എത്തിയതോടെ പകൽ നേരങ്ങളിൽ പോലും ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.