ദീപിക കളര്‍ ഇന്ത്യ മത്സരവിജയികള്‍
1483713
Monday, December 2, 2024 4:11 AM IST
ഇടുക്കി: ജില്ലാതല ദീപിക കളര്‍ ഇന്ത്യ ചിത്രരചനാ മത്സരത്തില്‍ ഇടുക്കി ജില്ലയിലെ വിജയികളെ പ്രഖ്യാപിച്ചു. ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത എന്ന മുദ്രാവാക്യവുമായി കുട്ടികളില്‍ ദേശീയോദ്ഗ്രഥന ചിന്തകള്‍ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രരചനാ മത്സരം നടത്തിയത്. ജില്ലയില്‍നിന്നു 35,000 ല്‍പ്പരം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.
എല്ലാ സ്കൂളുകളിലും അന്നേദിവസം ദേശീയോദ്ഗ്രഥന പ്രതിജ്ഞ ഏറ്റുചൊല്ലി. സംസ്ഥാന അടിസ്ഥാനത്തില്‍ ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ ഇന്ത്യ എന്ന ചിന്തയ്ക്ക് വര്‍ണങ്ങള്‍ തീര്‍ത്തു.