തൊ​ടു​പു​ഴ: കൊ​ല​ക്കേ​സ് പ്ര​തി​യെ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ചു. മേ​മു​ട്ടം അ​റ​ക്ക​പ്പ​ടി​ക്ക​ൽ ശ​ശി​ധ​ര​ (42)നെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി മേ​മു​ട്ടം അ​നി ​നി​വാ​സി​ൽ അ​നീ​ഷ് എ​ന്നു വി​ളി​ക്കു​ന്ന അ​നി​യെ (32)യാ​ണ് തൊ​ടു​പു​ഴ നാ​ലാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി പി.​എ​ൻ.​ സീ​ത ജീ​വ​പ​ര്യ​ന്തം ത​ട​വും ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം കൂ​ടി ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2020 ജ​നു​വ​രി 15നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​യ​ൽ​വാ​സി​യാ​യ പ്ര​തി​യു​ടെ വീ​ട്ടി​ലി​രു​ന്ന് ടി​വി​യി​ൽ മ​ക​ര​വി​ള​ക്ക് തത്സ​മ​യ സം​പ്രേ​ഷ​ണം ക​ണ്ടു​കെ​ാണ്ടി​രു​ന്ന ശ​ശി​ധ​ര​നെ മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ പ​ല​ക ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചും വാ​ക്ക​ത്തി​കൊ​ണ്ട് വെ​ട്ടി​യും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം പി​ന്നീ​ട് അ​ര​കി​ലോ​മീ​റ്റ​ർ ദൂ​രെ ഈ​റ്റക്കാ​ട്ടി​ൽ ഒ​ളി​പ്പി​ക്കു​ക​യും ചെ​യ്തു. പ്ര​തി​യു​ടെ ഭാ​ര്യ സൗ​മ്യ​യെ ര​ണ്ടാം പ്ര​തി​യാ​യും സോ​മ​ൻ എ​ന്ന​യാ​ളെ മൂ​ന്നാം പ്ര​തി​യു​മാ​ക്കി​യാ​ണ് പോലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.​

കാ​ഞ്ഞാ​ർ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ജി​മോ​ൻ പി. ​ജോ​ർ​ജ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഇ​ൻ​സ്പെ​ക്ട​ർ വി.വി. അ​നി​ൽ​കു​മാ​ർ, വി.കെ. ശ്രീ​ജേ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ​പ്രോ​സി​ക്യൂഷ​നു​വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. എ​ബി​ൻ സി. ​കു​ര്യ​ൻ ഹാ​ജ​രാ​യി.