എംജി അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ഇന്നും നാളെയും പാലായിൽ
1483710
Monday, December 2, 2024 4:11 AM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റി അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ഇന്നും നാളെയും പാലാ മുനിസിപ്പൽ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടത്തും. രാവിലെ ആറിന് 20 കിലോമീറ്റർ നടത്തമത്സരത്തോടെയാണ് തുടക്കം. വിവിധ കോളജുകളിൽനിന്നായി എഴുനൂറോളം കായിക താരങ്ങൾ രണ്ടു ദിവസത്തെ മത്സരത്തിൽ പങ്കെടുക്കും.
സിൻഡിക്കറ്റംഗം പ്രഫ. പി. ഹരികൃഷ്ണൻ മീറ്റ് ഉദ്ഘാടനം ചെയ്യും. പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി. തുരുത്തൻ, സിൻഡിക്കറ്റംഗം പ്രഫ. ഡോ. ബിജു തോമസ്, യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ബിനു ജോർജ് വർഗീസ്, അൽഫോൻസ കോളജ് പ്രിൻസിപ്പൽ റവ. ഡോ. ഷാജി ജോൺ, ബർസാർ ഫാ. കുര്യാക്കോസ് വെള്ളാച്ചാലിൽ,
ഫിസിക്കൽ എഡ്യൂക്കേഷൻ അസോസിയേഷൻ പ്രസിഡന്റ് ജോസ് സേവ്യർ, പാലാ മുനിസിപ്പൽ ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ എന്നിവർ പ്രസംഗിക്കും. മീറ്റിലെ ഹാഫ് മാരത്തൺ മത്സരങ്ങൾ കഴിഞ്ഞ ദിവസം നടന്നിരുന്നു. 5,000 മീറ്റർ, ജാവലിൻ, ഹർഡിൽസ്, 100 മീറ്റർ, ലോംഗ് ജംപ്, പോൾവാൾട്ട്, ഷോട്ട് പുട്ട്, ഹാമർത്രോ എന്നീ ഇനങ്ങളിൽ ഫൈനൽ മത്സരം ഇന്ന് നടക്കും.