കോതമംഗലം ബൈബിൾ കണ്വൻഷൻ ആരംഭിച്ചു
1483709
Monday, December 2, 2024 4:11 AM IST
കോതമംഗലം: സെന്റ് ജോർജ് കത്തീഡ്രലിൽ 19-ാമതു ബൈബിൾ കണ്വൻഷൻ മാർ ജോർജ് പുന്നക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. ഏക രക്ഷകനായ ക്രിസ്തുവിൽ ആശ്രയിച്ച് ജീവിക്കാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
കണ്‍വൻഷനോടനുബന്ധിച്ച് നടന്ന ദിവ്യബലിയിൽ മാർ പുന്നക്കോട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. കത്തീഡ്രൽ വികാരി റവ. ഡോ. തോമസ് ചെറുപറന്പിൽ, ഫൊറോന വികാരിമാരായ ഫാ. ജയിംസ് കക്കുഴി, ഫാ. മാത്യു അത്തിക്കൽ, റവ. ഡോ. തോമസ് പറയിടം എന്നിവർ സഹകാർമികരായിരുന്നു. ഫാ. തോമസ് കാഞ്ഞിരക്കോണം, ഫാ. സരീഷ് എന്നിവർ ഉദ്ഘാടന ദിവസത്തെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
ദിവസവും ഉച്ചകഴിഞ്ഞ് 3.30 മുതൽ 8.30 വരെ നടന്നുവരുന്ന കണ്വൻഷൻ നാലിനു സമാപിക്കും.