ക​ട്ട​പ്പ​ന: ടീ ​ബോ​ർ​ഡി​ൽനി​ന്നു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് ക​ർ​ഷ​ക​ർ ബോ​ർ​ഡി​ൽ മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന നി​ബ​ന്ധ​ന ഉ​ണ്ടാ​യ​തോ​ടെ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​യി. മ​സ്റ്റ​റിം​ഗി​നാ​യി ടീ ​ബോ​ർ​ഡ് ഓ​ഫീ​സി​ലെ​ത്തു​ന്ന​വ​ർ​ക്ക് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ അ​തി​നു ക​ഴി​യു​ന്നി​ല്ല.

ദേ​വി​കു​ളം, ആ​ന​ച്ചാ​ൽ, ബൈ​സ​ണ്‍​വാ​ലി, അ​റ​ക്കു​ളം, ത​ങ്ക​മ​ണി, മാ​ങ്കു​ളം, കാ​ൽ​വ​രി​മൗ​ണ്ട്, വാ​ഗ​മ​ണ്‍, ഉ​പ്പു​ത​റ, വ​ള​കോ​ട്, വാ​ഴ​വ​ര, ക​ട്ട​പ്പ​ന തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലു​ള്ള തേ​യി​ലക്ക​ർ​ഷ​ക​ർ ഇ​തി​നാ​യി ഓ​ഫീ​സി​ലെ​ത്തു​ന്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​രി​ല്ലാ​ത്ത​തി​നാ​ൽ നി​രാ​ശ​രാ​യി മ​ട​ങ്ങു​ക​യാ​ണ്. ജി​ല്ല​യി​ല 25,000 ക​ർ​ഷ​ക​രു​ടെ ജീ​വ​ൽ പ്ര​ശ്ന​മാ​യി​ട്ടും അ​ധി​കൃ​ത​ർ അ​ലം​ഭാ​വം തു​ട​രു​ക​യാ​ണ്.

കേ​ന്ദ്ര സ​ർ​ക്കാ​ർ പു​തു​താ​യി പ്ര​ഖ്യാ​പി​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് അ​പേ​ക്ഷ ന​ൽ​കേ​ണ്ട സ​മ​യ പ​രി​ധി അ​വ​സാ​നി​ക്കാ​റാ​യി​ട്ടും മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ൻ ക​ർ​ഷ​ക​ർ​ക്കാ​യി​ട്ടി​ല്ല.​ആ​നു​കൂ​ല്യ​ങ്ങ​ൾ ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കാ​തി​രി​ക്കാ​നു​ള്ള ടീ ​ബോ​ർ​ഡി​ന്‍റെ ത​ന്ത്ര​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ആ​രോ​പി​ച്ചു.

ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കാ​നു​ള്ള ബോ​ർ​ഡി​ന്‍റെ ന​ട​പ​ടി എ​തി​ർ​ക്കു​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ വൈ.​സി. സ്റ്റീ​ഫ​ൻ മു​ന്ന​റി​യി​പ്പു ന​ൽ​കി.