ഗതാഗതം നിരോധിച്ചു
1483455
Sunday, December 1, 2024 3:52 AM IST
നെടുങ്കണ്ടം: തൂക്കുപാലം - കമ്പംമെട്ട് റോഡിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ബാലഗ്രാമിന് സമീപത്തെ കലുങ്ക് പോളിച്ചുനീക്കുന്നതിനാല് തൂക്കുപാലത്തുനിന്നു ബാലഗ്രാമിലേക്കുള്ള ഗതാഗതം നാളെ മുതല്‍ 50 ദിവസത്തേക്ക് നിരോധിച്ചു.
തൂക്കുപാലത്തുനിന്നു ബാലഗ്രാം വഴി കട്ടപ്പനയ്ക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ മുണ്ടിയെരുമ-ദേവഗിരി-പാമ്പാടുംപാറ വഴിയും തിരിച്ചും ബാലഗ്രാമില്നിന്നു തൂക്കുപാലം വരേണ്ട ചെറുവാഹനങ്ങള്‍ മാര്‍ക്കറ്റ് റോഡ് വഴിയും
തമിഴ്നാട്ടില്‍നിന്നുമെത്തുന്ന വാഹനങ്ങള്‍ ശാന്തിപുരത്തുനിന്നു ബാലന്‍പിള്ളസിറ്റി വഴിയും പോകണ മെന്ന്അധികൃതര് അറിയിച്ചു.