കൗതുക ജാലകം തുറന്ന് ഇൻസ്പോ 2കെ-24
1483454
Sunday, December 1, 2024 3:52 AM IST
അടിമാലി: അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളിൽ ഇൻസ്പോ 2കെ 24 എന്ന പേരിൽ എക്സിബിഷൻ സംഘടിപ്പിച്ചു. ശാസ്ത്രം ഗണിതം, സാമൂഹ്യശാസ്ത്രം, കല തുടങ്ങിയവയുടെ വിപുലമായ പ്രദർശനങ്ങളായിരുന്നു കുട്ടികൾ ഒരുക്കിയിരുന്നത്. അമൂല്യമായ നാണയങ്ങളുടെയും സ്റ്റാന്പുകളുടെയും പ്രദർശനവും ഒരുക്കിയിരുന്നു.
എക്സൈസ്, പോലീസ്, ഫയർഫോഴ്സ് തുടങ്ങിയ വിഭാഗങ്ങളുടെ വിജ്ഞാനപ്രദമായ സ്റ്റാളുകൾ, പേടിപ്പെടുത്തുന്ന സ്കേറി ഹൗസും മോഡിഫൈഡ് കാറുകളുടെ പ്രദർശനം തുടങ്ങിയ വയുമുണ്ടായിരുന്നു.
എക്സിബിഷന്റെ ഉദ്ഘാടന യോഗത്തിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരന്പരാഗത രീതിയിലുള്ള ദീപം തെളിച്ച് എക്സിബിഷന്റെ ഉദ്ഘാടനം റവ. ഡോ. ജോസ് ജോണ് നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. രാജേഷ് ജോർജ് അധ്യക്ഷത വഹിച്ചു. വഴിത്തല ശാന്തിഗിരി കോളജ് പ്രിൻസിപ്പൽ പ്രഫ. റവ. ഡോ. ജോസ് ജോണ്, റോബർട്ട് ലൂക്ക, വിശ്വദീപ്തി സ്കൂൾ മാനേജർ ഷിന്റോ കോലോത്തുപടവിൽ,
വൈസ് പ്രിൻസിപ്പൽ ജിയോ ജോസ്, സ്റ്റാഫ് സെക്രട്ടറി ഡൽഹി ഫ്രാൻസിസ്, എക്സിബിഷൻ കോ-ഓഡിനേറ്റർ റോസ്മി റെജി, പിടിഎ പ്രസിഡന്റ് വർഗീസ് പീറ്റർ, വൈസ് പ്രസിഡന്റ് ജിൻസി തുടങ്ങിയവർ പ്രസംഗിച്ചു.