ലോകത്തെ മികച്ച വനിതാസൗഹൃദ ടൂറിസം ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റും: മന്ത്രി
1483452
Sunday, December 1, 2024 3:52 AM IST
ഇടുക്കി: കേരളത്തെ ലോകത്തിലെ ഏറ്റവും സുരക്ഷിതവും മികച്ചതുമായ വനിതാ സൗഹൃദ ടൂറിസം ഡെസ്റ്റിനേഷനാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇടുക്കി ജില്ലയിലെ മാങ്കുളത്ത് ആരംഭിച്ച ത്രിദിന ആഗോള ലിംഗ സമത്വ-ഉത്തരവാദിത്വ ടൂറിസം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടൂറിസം മേഖലയെ പൂർണമായും വനിതാ സൗഹൃദമാക്കുന്നതിനായി പ്രത്യേക നയം സർക്കാർ കൊണ്ടുവരുമെന്ന് സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. എ. രാജ എംഎൽഎഎ അധ്യക്ഷത വഹിച്ചു.
ഡീൻ കുര്യാക്കോസ് എം പി, ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോണ്സിബിൾ ടൂറിസം ഗ്ലോബൽ ചെയർമാൻ ഡോ. ഹാരോൾഡ് ഗുഡ്വിൻ, ടൂറിസം സെക്രട്ടറി കെ. ബിജു, കേരള ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റി സിഇഒ കെ. രൂപേഷ് കുമാർ,
ആസൂത്രണ ബോർഡംഗം മിനി സുകുമാർ, ട്രാവൽ മാർട്ട് സെക്രട്ടറി എസ്. സ്വാമിനാഥൻ, യുഎൻ വിമൺ കോ-ഓർഡിനേറ്റർ ഡോ. പ്രീജ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.