ബൈ ബൈ, കഞ്ഞിക്കുഴി : തൊടുപുഴ തന്നെ
1483448
Sunday, December 1, 2024 3:52 AM IST
കഞ്ഞിക്കുഴി: മുപ്പത്തഞ്ചാമത് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹാട്രിക് കിരീടം സ്വന്തമാക്കി തൊടുപുഴ ഉപജില്ല. യുപി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 948 പോയിന്റുമായാണ് തൊടുപുഴ മൂന്നാം തവണയും ഓവറോൾ കിരീടം ചൂടിയത്.
873 പോയിന്റ് നേടി കട്ടപ്പനയും 808 പോയിന്റ് നേടി അടിമാലിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. യുപി വിഭാഗത്തിൽ കട്ടപ്പനയും, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ തൊടുപുഴയുമാണ് ഒന്നാം സ്ഥാനം നേടിയത്.
സ്കൂളുകളിൽ 261 പോയിന്റുമായി കൂന്പൻപാറ ഫാത്തിമാ മാത ഗേൾസ് എച്ച്എസ്എസ് ചാന്പ്യൻമാരായി. കുമാരമംഗലം എംകെഎൻഎംഎച്ച്എസ്എസ് രണ്ടാമതും കല്ലാർ ഗവ.ഹയർസെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി.
ഓവറോൾ ഉപജില്ല
തൊടുപുഴ-948, കട്ടപ്പന-873, അടിമാലി-808, നെടുങ്കണ്ടം-737, പീരുമേട്-563, അറക്കുളം-540, മൂന്നാർ-152.
മുന്നിലെത്തിയ സ്കൂളുകൾ
കൂന്പൻപാറ ഫാത്തിമമാത ഗേൾസ് എച്ച്എസ്എസ്-261, കുമാരമംഗലം എംകഐൻഎം എച്ച്എസ്എസ്-238, കല്ലാർ ഗവ.ഹയർസെക്കൻഡറി സ്കൂൾ -223, ഇരട്ടയാർ എസ്ടിഎച്ച്എസ്എസ്-147, അട്ടപ്പള്ളം സെന്റ് തോമസ് ഇഎംഎച്ച്എസ്എസ്-138
ഉപജില്ല
യുപി -കട്ടപ്പന -179, തൊടുപുഴ -174, നെടുങ്കണ്ടം -166, അടിമാലി-150, പീരുമേട്-126, അറക്കുളം -117, മൂന്നാർ-75, എച്ച്എസ് - തൊടുപുഴ-394, കട്ടപ്പന-348, അടിമാലി-341, നെടുങ്കണ്ടം-298, പീരുമേട്-244, അറക്കുളം-194, മൂന്നാർ-61, എച്ച്എസ്എസ് -തൊടുപുഴ -385, കട്ടപ്പന-351, അടിമാലി-320, നെടുങ്കണ്ടം-281, അറക്കുളം-239, പീരുമേട്-203, മൂന്നാർ -11.
സ്കൂളുകൾ
യുപി- കൂന്പൻപാറ ഫാത്തിമമാത ഗേൾസ് എച്ച്എസ്എസ്-53, കല്ലാർ ഗവ.ഹയർസെക്കൻഡറി സ്കൂൾ-45, എസ്എംയുപിഎസ്മറയൂർ -43, എച്ച്എസ്- കുമാരമംഗലം എംകെഎൻഎംഎച്ച്എസ്എസ്-112, കൂന്പൻപാറ ഫാത്തിമമാത ഗേൾസ് എച്ച്എസ്എസ്-89, കല്ലാർ ഗവ. ഹയർസെക്കൻഡറി സ്കൂൾ-84.
എച്ച്എസ്എസ്- കൂന്പൻപാറ ഫാത്തിമമാത ഗേൾസ് എച്ച്എസ്എസ്-114, കല്ലാർ ഗവ.ഹയർസെക്കൻഡറി സ്കൂൾ-94, കുമാരമംഗലം എംകഐൻഎംഎച്ച്എസ്എസ്-93.
സംസ്കൃതോത്സവം
യുപി സംസ്കൃതോത്സവത്തിൽ 93 പോയിന്റുമായി കട്ടപ്പന ഉപജില്ല ഒന്നാമതെത്തി. 45 പോയിന്റുമായി ആതിഥേയരായ കഞ്ഞിക്കുഴി എസ്എൻയുപിഎസാണ് സ്കൂളുകളിൽ ഒന്നാമതെത്തിയത്.
ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ നരിയംപാറ മന്നം മെമ്മോറിയാൽ എച്ച്എസ് 90 പോയിന്റുമായി ഒന്നാമതെത്തി.
അറബിക് കലോത്സവം
യുപി വിഭാഗം അറബിക് കലോത്സവത്തിൽ 65 പോയിന്റ് നേടി തൊടുപുഴ ഉപജില്ല ഒന്നാമതെത്തി. 63 പോയിന്റ് നേടിയ വാഴത്തോപ്പ് എസ്ജി യുപി സ്കൂളാണ് ഒന്നാം സ്ഥാനത്ത്.
എച്ച്എസ്വിഭാഗം അറബിക് കലോത്സവത്തിൽ 95 പോയിന്റുമായി നെടുങ്കണ്ടം കിരീടം നേടി.
സ്കൂളുകളുടെ വിഭാഗത്തിൽ 65 പോയിന്റുമായി കല്ലാർ ഗവ.ഹയർസെക്കൻഡറി സ്കൂളാണ് ചാന്പ്യൻമാരായത്.
സമാപന സമ്മേളനം ഗവ. ചീഫ് വിപ്പ് എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.