ലയണ്‍സ് സ്നേഹഭവനം കട്ടിളവയ്പ്
1483178
Saturday, November 30, 2024 3:54 AM IST
ഉപ്പുതറ: ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പണികഴിപ്പിക്കുന്ന സ്നേഹഭവനത്തിന്റെ കട്ടിളവയ്പു ചടങ്ങ് നടന്നു. ഉപ്പുതറ പഞ്ചായത്തിലെ ആനപ്പള്ളത്താണ് ലയണ്‍സ് സ്നേഹഭവന നിർമാണം നടക്കുന്നത്.
ലയണ്‍സ് ഡിസ്ട്രിക്ട് 318 സി ഈ വർഷം 107 ഭവനങ്ങളാണ് നിർധനരായ കുടുംബങ്ങൾക്ക് നിർമിച്ചു നൽകുന്നത്. ഇതിന്റെ ഭാഗമായാണ് ഉപ്പുതറ ലയണ്‍സ് ക്ലബ് സ്നേഹഭവന നിർമാണം ഏറ്റെടുത്തിരിക്കുന്നത്.
മൂന്നു മാസത്തിനുള്ളിൽ സ്നേഹഭവന നിർമാണം പൂർത്തിയാക്കും. ഉപ്പുതറ ലയണ്‍സ് ക്ലബ് പ്രസിഡന്റ് സജിൻ സ്കറിയയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഡിസ്ട്രിക്ട് സെക്രട്ടറി ജോർജ് തോമസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. റീജണൽ ചെയർമാൻ രാജീവ് ജോർജ് മുഖ്യാതിഥി ആയിരുന്നു.