ഓടയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു
1483176
Saturday, November 30, 2024 3:54 AM IST
കട്ടപ്പന: കടമാക്കുഴിയിൽ ദേശീയപാതയുടെ ഓടയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു. വെള്ളാ രംകുന്ന് തീമ്പലങ്ങാട്ട് (വെള്ളാപ്പള്ളിൽ) ജോസ്(വർഗീസ്-52) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ കടമാക്കുഴിക്കു സമീപമായിരുന്നു അപകടം.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടർ റോഡരികിലെ ഓടയിൽ വീഴുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വിട്ടുനൽകി. സംസ്കാരം ഇന്ന് 10ന് വെള്ളാരംകുന്ന് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ജെസി. മക്കൾ: ജസ്റ്റിൻ, ജോൾസീന.