കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഇന്ന്
1483175
Saturday, November 30, 2024 3:48 AM IST
കാഞ്ഞിരപ്പള്ളി: രൂപതയുടെ 12-ാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ ആറാമത് സമ്മേളനം ഇന്ന് പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രവാസി പ്രേഷിതത്വത്തിന്റെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസുകളും ചര്‍ച്ചകളും ഉണ്ടായിരിക്കും.
പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ജോസഫ് വെള്ളമറ്റം, വികാരി ജനറാളും ചാന്‍സലറുമായ റവ. ഡോ. കുര്യന് താമരശേരി, , വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, പ്രൊക്കുറേറ്റര്‍ ഫാ. ഫിലിപ്പ് തടത്തില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.