ഈട്ടിത്തടി മോഷണം: മുഖ്യപ്രതി പിടിയിൽ
1483174
Saturday, November 30, 2024 3:48 AM IST
കുളമാവ്: നാളിയാനി ഭാഗത്തുനിന്ന് ഈട്ടിത്തടി വെട്ടി ക്കടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ഈരാറ്റു പേട്ട കീഴേടത്ത് തൗഫീക്ക് (48) ആണ് അറസ്റ്റിലായത്.
ഒളിവിലായിരുന്ന ഇയാൾ വീട്ടിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് തൊടുപുഴ റേഞ്ച് ഓഫീസർ സിജോ സാമുവലിന്റ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച രാത്രി വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. കേസിൽ നേരത്തേ നാലുപേർ പിടിയിലായിരുന്നു.
ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ബി. സജിമോൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സോണി ജോസ്, എ. പി. പത്മകുമാർ, ടി. ആർ. അരുണ്‍, പി. കെ. അജാസ്, ടി. ജീവൻകുമാർ, പി. ആർ. ഷിബിത എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.