വ്യാപാര സ്ഥാപനത്തിൽ അഗ്നിബാധ
1483172
Saturday, November 30, 2024 3:48 AM IST
കട്ടപ്പന: കാഞ്ചിയാർ കൽത്തൊട്ടിയിൽ പഞ്ചായത്ത് അംഗത്തിന്റെ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. കാഞ്ചിയാർ 14-ാം വാർഡ് മെംബർ ജോമോൻ തെക്കേലിന്റെ ഉടമസ്ഥതയിൽ കൽത്തൊട്ടിയിലുള്ള വ്യാപാര സ്ഥാപനത്തിലാണ് അഗ്നിബാധ ഉണ്ടായത്.
കട്ടപ്പനയിൽനിന്നെത്തിയ അഗ്നിശമനസേന തീയണച്ചു. നിരവധി രേഖകൾ ഉൾപ്പെടെ കടയിലുണ്ടായിരുന്ന പണം അടക്കം കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.