തെരുവു നായ്കൾ ആടുകളെ ആക്രമിച്ചു
1483171
Saturday, November 30, 2024 3:48 AM IST
മുട്ടം: കോട്ടയ്ക്കകം ഭാഗത്ത് തെരുവുനായ ആക്രമണം. പൂവത്തുങ്കൽ പ്രഫ. കെ.ജെ. കുര്യന്റെ ആടുകളെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്. പുരയിടത്തിൽ മേഞ്ഞുനടക്കുകയായിരുന്ന ആടുകളെയാണ് കൂട്ടമായെത്തിയ തെരുവുനായ്ക്കൾ ആക്രമിച്ചത്.
രണ്ടാഴ്ചയായി മുട്ടം പഞ്ചായത്തിന്റെ പല ഭാഗത്തും തെരുവുനായ്ക്കൾ വളർത്തു മൃഗങ്ങളെ ആക്രമിക്കുന്നത് പതിവാണ്. അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.