മലങ്കരയിൽ സീപ്ലെയിൻ പദ്ധതി നടപ്പാക്കണം: കേരള കോണ്-എം
1483170
Saturday, November 30, 2024 3:48 AM IST
മുട്ടം: മലങ്കര റിസർവോയറിൽ കോളപ്ര ഭാഗത്ത് സീപ്ലെയിൻ സർവീസ് ആരംഭിക്കണമെന്ന് കേരള കോണ്ഗ്രസ്-എം മുട്ടം, ആലക്കോട്, കുടയത്തൂർ മണ്ഡലം കമ്മിറ്റികൾ ആവശ്യപ്പെട്ടു. കുടയത്തു ർ മണ്ഡലം പ്രസിഡന്റ് ഷിബു ഈപ്പൻ അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം ബെന്നി പ്ലാക്കൂട്ടം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റിയംഗം മാത്യു വാരികാട്ട്, ആലക്കോട് മണ്ഡലം പ്രസിഡന്റ് തോമസ് മൈലാടൂർ, കുടയത്തൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സാബു തെങ്ങുംപിള്ളി, ബെന്നി ചെറുവള്ളാത്ത്, യൂത്ത് ഫ്രണ്ട് തൊടുപുഴ നിയോജക മണ്ഡലം സെക്രട്ടറി അനു ആന്റണി, തോമസ് വട്ടപ്പാറ, ജോസ് ഒറ്റയ്ക്കൽ, ബോബി കല്ലിടുക്കിൽ, റോയി കളപ്പുര എന്നിവർ പ്രസംഗിച്ചു.