പൂപ്പാറ പള്ളി കൂദാശയും അമലോത്ഭവ തിരുനാളും
1483169
Saturday, November 30, 2024 3:48 AM IST
രാജാക്കാട്: പുതുക്കിപ്പണിത പൂപ്പാറ വേളാങ്കണ്ണി മാതാ പള്ളിയുടെ കൂദാശയും അമലോത്ഭവ തിരുനാളും ഡിസംബർ ഒന്നിന് നടക്കുമെന്ന് വികാരി ഫാ. തോമസ് പുത്തൻപുരയിൽ അറിയിച്ചു. രാവിലെ 6.30ന് മുരിക്കുംതൊട്ടി പള്ളിയിൽ വിശുദ്ധ കുർബാന, എട്ടിന് മുരിക്കുംതൊട്ടി പള്ളിയങ്കണത്തിൽ വാഹന വെഞ്ചരിപ്പ്,
പൂപ്പാറ പള്ളിയിലേക്ക് വാഹന റാലി, 9.15ന് ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിനു സ്വീകരണം.9.30ന് ദേവാലയ കൂദാശ നിർവഹിച്ച ശേഷം ബിഷപ് തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകും.12ന് ടൗൺ പ്രദക്ഷിണം,ഒന്നിന് സമാപനാശീർവാദം, സ്നേഹ വിരുന്ന്.