സഹ്യാദ്രി ക്രെഡിറ്റ് സൊസൈറ്റി ആസ്ഥാനമന്ദിരത്തിന് തറക്കല്ലിട്ടു
1483168
Saturday, November 30, 2024 3:48 AM IST
കാഞ്ഞിരപ്പള്ളി: സഹ്യാദ്രി കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ കാഞ്ഞിരപ്പള്ളി കുരിശുങ്കൽ ജംഗ്ഷനിൽ നിർമിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ നിർമാണോദ്ഘാടനം നടത്തി.
തറക്കല്ലിടൽ കർമം സൊസൈറ്റി ചെയർമാനും കാഞ്ഞിരപ്പള്ളി ബിഷപ്പുമായ മാർ ജോസ് പുളിക്കൽ നിർവഹിച്ചു. മുൻ മേലധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ, വികാരി ജനറാൾമാരായ റവ. ഡോ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ,
പ്രൊക്യുറേറ്റര്‍ ഫാ. ഫിലിപ്പ് തടത്തില്‍, സൺഡേ സ്കൂൾ ഡയറക്ടർ ഫാ. ഫിലിപ്പ് വട്ടയത്തിൽ, അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫാ. സഖറിയാസ് ഇല്ലിക്കമുറിയിൽ, മാനേജിംഗ് ഡയറക്ടർ കെ.സി. ജോർജ്, ജനറൽ മാനേജർ ജോസ് ജോസഫ് എന്നിവർ പങ്കെടുത്തു.