സമയവും വേദിയും മാറ്റി; ആകെ ആശയക്കുഴപ്പം
1483151
Saturday, November 30, 2024 3:37 AM IST
കഞ്ഞിക്കുഴി: കലോത്സവ സമാപനദിനമായ ഇന്ന് ഇനങ്ങളുടെ സമയത്തിലും വേദിയിലും മാറ്റം. വേദി ഒന്നിൽ 11.20 ന് ആരംഭിക്കാനിരുന്ന തിരുവാതിര വേദി രണ്ടിൽ 10ന് ആരംഭിക്കും. വേദി ഒന്നിൽ മൂന്നിന് ആരംഭിക്കുന്ന സംഘനൃത്തം രാവിലെ 11.20 ന് പ്രധാന വേദിയിൽ തന്നെ നടക്കും.
വേദി രണ്ടിൽ ആരംഭിക്കേണ്ട നാടൻപാട്ട് വേദി ആറായ പാരിഷ് ഹാളിലേക്ക് മാറ്റി. നാടൻപാട്ടിന്റെ സമയത്തിന് മാറ്റമില്ല. വേദി മൂന്നിലെ എച്ച്എസ് ആണ് കഥകളി മത്സരം ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കും. മറ്റുള്ളവ അതേ രീതിയിൽ തന്നെ നടക്കും.