ശ്രീഹരി സുരേഷിന് ട്രിപ്പിൾ
1483150
Saturday, November 30, 2024 3:37 AM IST
കഞ്ഞിക്കുഴി: ഇന്നലെ നടന്ന ആണ്‍കുട്ടികളുടെ ഹൈസ്കൂൾ വിഭാഗം കേരള നടനത്തിൽ ഒന്നാം സ്ഥാനം നേടിയതോടെയാണ് ശ്രീഹരിയുടെ അക്കൗണ്ടിലേയ്ക്ക് മൂന്ന് ഒന്നാം സ്ഥാനമെത്തിയത്. ശങ്കര ശ്രീഹരി നാഗ പ്രഭോ എന്നു തുടങ്ങുന്ന കീർത്തനമാണ് വേദിയിൽ അവതരിപ്പിച്ചത്.
കഴിഞ്ഞ ദിവസം നടന്ന ഭരതനാട്യം, മൃദംഗം എന്നീ മത്സരങ്ങളിലും ശ്രീഹരിക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ മൂന്നിനത്തിലും എ ഗ്രേഡും നേടിയിരുന്നു.
മാതാവ് ആർഎൽവി ലതാ സുരേഷാണ് ഭരതനാട്യം ഗുരു. ഇരിങ്ങാലക്കുട സന്തോഷ് കേരളനടനവും സുനിൽ എസ്.പണിക്കർ മൃദംഗവും പരിശീലിപ്പിക്കുന്നു.
പടിഞ്ഞാറേ കോടിക്കുളം ഗവ. ഹൈസ്കൂളിൽനിന്ന് വിരമിച്ച നൃത്താധ്യാപകൻ കൂടിയായ തൊടുപുഴ വൈഷ്ണവം പി.കെ. സുരേഷിന്റെ മകനാണ്. എം ജി യൂണിവഴ്സിറ്റി കലാപ്രതിഭയായിരുന്ന മീനാക്ഷി സുരേഷ് സഹോദരിയാണ്.