തനിയെ പഠിച്ചു: രണ്ടാം തവണ ഒന്നാം സ്ഥാനം
1483149
Saturday, November 30, 2024 3:37 AM IST
കഞ്ഞിക്കുഴി: മാപ്പിളപ്പാട്ടിന്റെ ശീലുകൾ തനിയെ പഠിച്ച് വേദിയിലെത്തിയ അർളിൻ സനീഷിന് യുപി വിഭാഗം മാപ്പിളപ്പാട്ടിൽ തുടർച്ചയായ രണ്ടാം വർഷവും ഒന്നാം സ്ഥാനം. ശാന്തിഗ്രാം ഗവ ഇഎംഎച്ച്എസിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് അർളിൻ.
ബദറുദ്ദീൻ പാറന്നൂർ എഴുതിയ പെങ്കിഷ തരുണത്തിൽ എന്നു തുടങ്ങുന്ന ഗാനം യുട്യൂബിന്റെ സഹായത്തോടെയാണ് പഠിച്ചത്. ഈട്ടിത്തോപ്പ് മൂലയിൽ സനീഷിന്റെയും ഷെൻസിയുടെയും മകളാണ് അർളിൻ.