ഒഴുകിയെത്തി ഇശൽ തേൻകണം
1483148
Saturday, November 30, 2024 3:37 AM IST
കഞ്ഞിക്കുഴി: ഇശലുകൾ മനം നിറച്ച മാപ്പിളപ്പാട്ട് മത്സരത്തിൽ മത്സരാർഥികൾ കാഴ്ചവച്ചത് മികച്ച പ്രകടനം. ഹയർ സെക്കൻഡറി ഹൈസ്കൂൾ വിഭാഗത്തിലാണ് കാണികളുടെ പ്രോത്സാഹനം നേടിയ മത്സരം അരങ്ങേറിയത്.
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം പാടി മുതലക്കോടം സേക്രഡ് ഹാർട്ട് ഹൈസ്കൂളിലെ നാസിയ ജുനൈസ് ഒന്നാം സ്ഥാനം നേടി. ഒൻപതാം ക്ലാസ് വിദ്യാർഥിയായ നാസിയ എച്ച്എസ് വിഭാഗം ഒപ്പന മത്സരത്തിലും ഗായികയാണ്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ ആണ്‍കുട്ടികളുടെ മാപ്പിളപ്പാട്ടിൽ കല്ലാർ ജിഎച്ച്എസ്എസിലെ ഹൈദർ അലിക്കാണ് ഒന്നാം സ്ഥാനം. സ്കൂളിലെ ദഫ് മുട്ട് ടീമിലെ പാട്ടുകാരൻ കൂടിയാണ് ഹൈദർ അലി.