ഉറുദു പ്രസംഗം: എഗ്രേഡ് രാജസ്ഥാൻ സ്വദേശിക്ക്
1483147
Saturday, November 30, 2024 3:37 AM IST
കഞ്ഞിക്കുഴി: പാറമടയിൽ ജോലിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളിയുടെ മകന് ഹൈസ്കൂൾ വിഭാഗം ഉറുദു പ്രസംഗ മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം.
രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയും വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയുമായ അരുണ്‍കുമാർ പിങ്കിളാണ് വിജയിച്ചത് ഉറുദുവും ഹിന്ദുസ്ഥാനും എന്ന വിഷയത്തിലായിരുന്നു പ്രസംഗം.
രണ്ടാം ക്ലാസ് വരെ ജയ്പൂരിൽ പഠിച്ച അരുണ്‍കുമാർ തുടർന്ന് പഠനം വഴിത്തല സ്കൂളിലേക്ക് മാറ്റുകയായിരുന്നു. പിതാവ് രാധേശ്യാം പാറമടയിൽ ജോലി തേടി ഇവിടെ എത്തുകയായിരുന്നു.
വഴിത്തല കൊച്ചു പറന്പിൽ വീട്ടിൽ വാടകക്ക് താമസിക്കുകയാണ് ഈ കുടുംബം. പ്രമീളാദേവിയാണ് മാതാവ്.