അതിഥിയായെത്തി, താരമായി എയ്ഞ്ചലീന
1483146
Saturday, November 30, 2024 3:37 AM IST
കഞ്ഞിക്കുഴി: യുപി വിഭാഗം ഹിന്ദി പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടി മധ്യപ്രദേശുകാരിയായ എയ്ഞ്ചലീന മാറാവി. മേരികുളം സെന്റ് മേരീസ് യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് മധ്യപ്രദേശിൽനിന്നും അതിഥിയായെത്തി താരമായത്.
മൂന്ന് വർഷം മുന്‍പ് മുന്‍പാണ് എയ്ഞ്ചലീന മധ്യപ്രദേശ് മണ്ഡല സ്വദേശികളായ മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം കേരളത്തിലെത്തിയത്. തുടർന്ന് പിതാവ് മനോഹർ മാറാവി മേരികുളം എസ്എച്ച് കോണ്‍വെന്റിലെ കൃഷിയിടത്തിൽ ജോലിക്കാരനായി.
മാതാവ് ശാന്തി മഠത്തിൽതന്നെ പാചക സഹായിയുമായി. മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം മഠത്തിൽ തന്നെയാണ് എയ്ഞ്ചലീനയുടെ താമസം.വിദ്യാർഥികളായ ജോയ്സും ജൂഹിയുമാണ് സഹോദരങ്ങൾ.