മനം നിറഞ്ഞ് മന്നം മെമ്മോറിയൽ
1483145
Saturday, November 30, 2024 3:37 AM IST
കഞ്ഞിക്കുഴി: ഹൈസ്കൂൾ വിഭാഗം സംസ്കൃതം അഷ്ടപദിയിൽ ആണ് - പെണ് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി മന്നം മെമ്മോറിയൽ ഹൈസ്കൂൾ വിദ്യാർഥികൾ. ഒന്പതാം ക്ലാസ് വിദ്യാർഥി ഗൗതം സുമേഷ്, പത്താം ക്ലാസ് വിദ്യാർഥിനി ദേവിക രാജേഷ് എന്നിവരാണ് സ്കൂളിന് അഭിമാനമായി മാറിയത്.
തുടർച്ചയായി മൂന്നാം വർഷമാണ് ദേവിക ഇതേ വിഭാഗത്തിൽ ഒന്നാമതെത്തുന്നത്. പേഴുംകണ്ടം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മേൽശാന്തി കട്ടപ്പന വലിയകണ്ടം കണ്ണംപറന്പിൽ കെ.വി.രാജേഷ് കുമാറിന്റെയും കട്ടപ്പന വനിതാ കോ-ഓപ്പറേറ്റീവ് ബാങ്ക് ക്ലർക്ക് അനിത രാജേഷിന്റെയും മകളാണ് ദേവിക.
ഹൈസ്കൂൾ വിഭാഗം അഷ്ടപദിയിൽ രണ്ടാം തവണയാണ് ഗൗതം ഒന്നാമതെത്തുന്നത്. എച്ച്എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ചെണ്ടമേളം, ചെണ്ട തായന്പക ടീമിലും ഗൗതം അംഗമാണ്. നരിയംപാറ സ്മിത ഭവനിൽ കെ.എസ് സുമേഷിന്റെയും അന്പിളിയുടെയും മകനാണ്.