അരങ്ങിൽ നിറഞ്ഞാടി അമേയ
1483144
Saturday, November 30, 2024 3:37 AM IST
കഞ്ഞിക്കുഴി: എച്ച്എസ് വിഭാഗം മോഹിനിയാട്ടത്തിൽ കഴിഞ്ഞവർഷം കൈവിട്ടു പോയ വിജയം ഇത്തവണ ഉജ്ജ്വല പ്രകടനത്തോടെ അമേയ വിനു നേടിയെടുത്തു. പതിനാറാംകണ്ടം ജി എച്ച്എസ്എസിലെ 10-ാം ക്ലാസ് വിദ്യാർഥിനിയാണ് അമേയ.
കഴിഞ്ഞവർഷം ജില്ലാതലത്തിൽ പിന്തള്ളപ്പെട്ടെങ്കിലും അപ്പീലിലൂടെ സംസ്ഥാന കലോത്സവത്തിലെത്തി എ ഗ്രേഡ് നേടിയിരുന്നു. മാസങ്ങൾ നീണ്ട തീവ്രപരിശീലനവുമായാണ് അമേയ വേദിയിലെത്തിയത്. ഉപജില്ലാതലത്തിൽ കുച്ചിപ്പുടിയിലും ഭരതനാട്യത്തിലും മത്സരിച്ചിരുന്നു.
അഞ്ചാംക്ലാസ് മുതൽ അമേയ കലോത്സവത്തിന്റെ സാന്നിധ്യമാണ്. കോതമംഗലം സ്വദേശിയായ നൃത്താധ്യാപകൻ ജിബി വർഗീസാണ് ഗുരു. മുരിക്കാശേരി കരുത്തേൽച്ചിറ വിനു - സിന്ധു ദന്പതികളുടെ മകളാണ്. ഇളയ സഹോദരി അനേയയും നൃത്തകലാകാരിയാണ്.