നെടുങ്കണ്ടം കപ്പ് ഫുട്ബോൾ കിക്കോഫ് ഇന്ന്
1482893
Friday, November 29, 2024 12:55 AM IST
നെടുങ്കണ്ടം: നെടുങ്കണ്ടം സ്പോർട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന നെടുങ്കണ്ടം കപ്പിന് ഇന്നു തുടക്കം. വൈകുന്നേരം ആറിന് കേരള പോലീസ് കേരള യുണൈറ്റഡിനെ നേരിടും. എം.എം. മണി എംഎൽഎ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.
നാളെ കെഎസ്ഇബി, കോവളം എഫ്സിയെ നേരിടും. ഞായറാഴ്ചയാണ് ഫൈനൽ. വിജയികൾക്ക് ഒരു ലക്ഷം രൂപയും എവർറോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 50,000 രൂപയും ട്രോഫിയും സമ്മാനിക്കും.