അടിമാലി വിശ്വദീപ്തി സ്കൂളിൽ എക്സിബിഷനും പാചകമേളയും
1482892
Friday, November 29, 2024 12:55 AM IST
അടിമാലി: അടിമാലി വിശ്വദീപ്തി സിഎംഐ സ്കൂളിൽ എക്സിബിഷനും പാചകമേളയും 29,30 തീയതികളിൽ നടക്കുമെന്ന ഭാരവാഹികൾ അറിയിച്ചു. 29ന് "ഇൻസ്പോ 2കെ24" എന്ന പേരിൽ വിപുലമായ എക്സിബിഷൻ നടക്കും. ശാസ്ത്രം, ഗണിതം, സാമൂഹ്യ ശാസ്ത്രം, കല തുടങ്ങിയ വിഷയങ്ങളിൽ പ്രദർശനം ഒരുക്കും. കുട്ടികൾ നടത്തിയ പുതിയ കണ്ടുപിടുത്തങ്ങൾ ഇവിടെ പ്രദർശിപ്പിക്കും.
ചിത്രകല, ക്രാഫ്റ്റ് വർക്കുകൾ, എന്നിവക്കു പുറമെ ഐ.എസ്.ആർ.ഒ, കൃഷി വകുപ്പ്, എക്സൈസ്, പോലീസ്, ഫയർ ഫോഴ്സ് തുടങ്ങിയ വിവിധ സർക്കാർ-ഇതര ഏജൻസികളുടെ പ്രത്യേക സ്റ്റാളുകളും ഒരുക്കും. വിദ്യാർഥികളുടെ പ്രദർശന വിഭാഗങ്ങളിൽ വിജയികൾക്ക് കാഷ് അവാർഡുകളും സമ്മാനങ്ങളും നൽകും.
30ന് വിദ്യാർഥികളുടെ പാചകനൈപുണ്യം പ്രോത്സാഹിപ്പിക്കുന്നതിന് "മാസ്റ്റർ ഷെഫ്" എന്ന പേരിൽ പാചകമേള നടക്കും. കുട്ടികൾ തയാറാക്കുന്ന ഇന്ത്യൻ വിഭവങ്ങൾക്കൊപ്പം ലോകപ്രശസ്തമായ ഭക്ഷണപാനീയങ്ങളും പ്രദർശനത്തിന് ഒരുക്കുമെന്ന് സ്കൂൾ മാനേജർ ഫാ. ഷിന്റോ കോലത്തുപടവിൽ,
പ്രിൻസിപ്പൽ റവ. ഡോ. രാജേഷ് ജാേർജ്, സ്റ്റാഫ് സെക്രട്ടറി ഡൽഹി ഫ്രാൻസിസ്, അമൽ ഷാരോൺ, പി.വി റാണി, ബിനു ജോസഫ് എന്നിവർ അറിയിച്ചു.