അഭിമാനമായി കരാട്ടെ താരങ്ങൾ
1482891
Friday, November 29, 2024 12:55 AM IST
നെടുങ്കണ്ടം: കോട്ടയത്ത് നടന്ന എംജി യൂണിവേഴ്സിറ്റി കരാട്ടെ ടൂർണമെന്റിൽ നെടുങ്കണ്ടം എംഇഎസ് കോളജിന് മെഡൽ തിളക്കം.
അണ്ടർ 50 കെജി കാറ്റഗറിയിൽ പി.എസ്. ശിവപ്രസാദ് വെള്ളിയും അണ്ടർ 84 കെ ജി കാറ്റഗറിയിൽ അനന്ദു ഷിബു വെങ്കലവും നേടി. ഇരുവരും നെടുങ്കണ്ടം എംഇഎസ് കോളജിൽ ചരിത്ര വിഭാഗം വിദ്യാർഥികളാണ്.