ആറ്റോരത്ത് പുലിയിറങ്ങി നായയെ കൊന്നു
1482890
Friday, November 29, 2024 12:55 AM IST
വണ്ടിപ്പെരിയാർ: കറുപ്പുപാലം കടശിക്കാട് ആറ്റോരത്തെ ജനവാസമേഖലയിൽ പട്ടാപ്പകൽ പുലി ഇറങ്ങി വളർത്തുനായയെ കൊന്നു. വട്ടത്തറയിൽ രതീഷിന്റെ നായ ആണ് പുലിയുടെ ആക്രമണത്തിൽ ചത്തത്.
ഓട്ടോ ഡ്രൈവർ ആയ രതീഷും ഭാര്യ പ്രീതയും ജോലിക്ക് പോയ സമയത്തായിരുന്നു വീട്ടുമുറ്റത്തു നിന്ന നായയെ പുലി പിടിച്ചത്. മൗണ്ട് ഫോറസ്റ്റ് അധികൃതർ സ്ഥലത്തു പരിശോധന നടത്തി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.