കു​ള​മാ​വ്: ഈ​ട്ടി​ത്ത​ടി ക​ട​ത്തി​യ കേ​സി​ൽ ര​ണ്ടു​പേ​ർ കൂ​ടി ക​സ്റ്റ​ഡി​യി​ൽ.

നാ​ളി​യാ​നി ഭാ​ഗ​ത്തുനി​ന്ന് ഈ​ട്ടി​ത്ത​ടി മു​റി​ച്ചു​ക​ട​ത്തി​യ കേ​സി​ലാ​ണ് മു​ത്തി​യു​രു​ണ്ട​യാ​ർ തെ​ക്കേ​തി​ൽ ജോ​യി (62), വി​രു​ത​നാ​ട്ട് ബെ​ന്നി (53) എ​ന്നി​വ​രാ​ണ് കോ​ട​തി നി​ർ​ദേ​ശ​ത്തെത്തു​ട​ർ​ന്നു തൊ​ടു​പു​ഴ ഫോ​റ​സ്റ്റ് റേഞ്ച് ഓ​ഫീ​സ​ർ സി​ജോ സാ​മു​വ​ൽ മു​ന്പാ​കെ ഹാ​ജ​രാ​യ​ത്.

കേ​സി​ൽ നേ​ര​ത്തേ ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി​രു​ന്നു. മ​റ്റു​പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.