മാർ ജോസ് പുളിക്കലിന്റെ കുമളി ഇടവക സന്ദർശനം നാളെ
1482888
Friday, November 29, 2024 12:55 AM IST
കുമളി: കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ നാളെയും ഡിസംബർ ഒന്നിനും കുമളി സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ ഇടവക സന്ദർശനം നടത്തും. നാളെ വൈകുന്നേരം അഞ്ചിന് പള്ളിയിലെത്തുന്ന രൂപതാധ്യക്ഷന്‍ ഇടവക, കാനോനിക സ്വീകരണം നല്‍കും.
പള്ളി വികാരി റവ. ഡോ. തോമസ് പൂവത്താനിക്കുന്നേൽ സ്വാഗത സന്ദേശം നല്‍കും. തുടർന്ന് റംശ, നക്ഷത്രം തെളിക്കൽ, വൈദികരുടേയും സമർപ്പിതരുടേയും കുടുംബാംഗങ്ങൾ, മാതൃവേദി, ലീജൻ ഓഫ് മേരി അടക്കം വിവിധ വിശ്വാസ സംഘനാ പ്രതിനിധികൾ, കൈക്കാരൻമാർ എന്നിവരുമായി കൂടിക്കാഴ്ച.
ഡിസംബർ ഒന്നിന് രാവിലെ 6.10 ന് സപ്ര, 6.30ന് പൊന്തിഫിക്കൽ കുർബാന, സെമിത്തേരി സന്ദർശനം, 8.30ന് ഇടവക പൊതുയോഗം, 9.30ന് സപ്ര, സണ്‍ഡേ സ്കൂൾ കുട്ടികൾക്കായി വിശുദ്ധ കുർബാന, തുടർന്ന് ഇടവകയിലെ മുതിർന്നവർ,
സണ്ഡേസ്കൂൾ കുട്ടികൾ, അധ്യാപകർ, മിഷൻലീഗ്, ഗായക സംഘം, അൾത്താര ബാലൻമാർ, എസ്എംവൈഎം, സന്യസ്തർ എന്നിവരുമായി കൂടിക്കാഴ്ച, ഉച്ചകഴിഞ്ഞ് മൂന്നിന് ഭവന സന്ദർശനം.