പിഡിഎസ് അഞ്ച് പുതിയ ഉത്പന്നങ്ങൾ വിപണിയിലിറക്കി
1482887
Friday, November 29, 2024 12:55 AM IST
പീരുമേട്: പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ കീഴിലുള്ള പിഡിഎസ് നാച്ചുറൽ പ്രോഡക്ട്സ് യൂണിറ്റ്, അഞ്ച് പുതിയ ഉത്പന്നങ്ങൾ വിപണിയിലിറക്കി. മില്ലറ്റ്- വെജിറ്റബിൾ സൂപ്പ്, സ്പൈസസ് ടീ, സ്പൈസസ് കോഫി, കറിവേപ്പില - ചമ്മന്തിപ്പൊടി, മില്ലറ്റ് ന്യൂട്രിഷണൽ ഡ്രിങ്ക് തുടങ്ങിയ പിഡിഎസ് നാച്ചുറൽ പ്രോഡക്ട്സിന്റെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗം രൂപപ്പെടുത്തിയ തനത് ഉൽപ്പന്നങ്ങളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്.
പിഡിഎസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിൽസണ്‍ കുന്നത്തുപുരയിടം ഉത്പന്നങ്ങളുടെ വിപണന ഉദ്ഘാടനം നിർവഹിച്ചു. പിഡിഎസുമായി ചേർന്നു പ്രവർത്തിക്കുന്ന വിവിധ എഫ്പിഒകൾ ഉൾപ്പടെയുള്ള കർഷകസമൂഹത്തിന് അവരുടെ ഉത്പന്നങ്ങൾക്കു മികച്ച വിപണിയും മെച്ചപ്പെട്ട വിലയും ഉറപ്പ് വരുത്താനും ഈ ഉദ്യമം സഹായകരമാകും എന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ പിഡിഎസ് ജോയിന്റ് ഡയറക്ടർ ഫാ. ബ്രിജേഷ് പുറ്റുമണ്ണിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. റോയി നെടുംതകടിയേൽ, പിഡിഎസ് അഡ്വൈസർ സാനു ജോസഫ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എ.എം. രവീന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു. പിഡിഎസിന്റെ വിവിധ ഉത്പന്നങ്ങൾ www.bioriginonline.com എന്ന ഓണ്‍ലൈൻ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.