വാത്തിക്കുടി പഞ്ചാ. ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു : ജോസ്മി ജോർജ് പ്രസിഡന്റ്
1482886
Friday, November 29, 2024 12:45 AM IST
ചെറുതോണി: വാത്തിക്കുടി പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു. കോൺഗ്രസിലെ ജോസ്മി ജോർജ് പ്രസിഡന്റായി ചുമതലയേറ്റു. കൂറുമാറ്റ നിരോധന നിയമപ്രകാരം മുൻ പ്രസിഡന്റ്് സിന്ധു ജോസിനെ അയോഗ്യയാക്കിയതിനെത്തുടർന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.
ജോസ്മി ജോർജ് സേനാപതി വാർഡ് അംഗമാണ്. 18 സീറ്റുകളുള്ള വാത്തിക്കുടി പഞ്ചായത്തിൽ സിന്ധു ജോസിനെ അയോഗ്യയാക്കിയതോടെ ശേഷിക്കുന്ന 17ൽ യുഡിഎഫ് ഒന്പത്, എൽഡിഎഫ് എട്ട് എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫിലെ ഒരംഗം വിദേശത്തായതിനാൽ എട്ട് അംഗങ്ങളാണ് ഹാജരായത്. എൽഡിഎഫിലെ ഒരാൾ വിട്ടുനിൽക്കുകയും ചെയ്തു.