ലയത്തിന്റെ മേൽക്കൂര ഇടിഞ്ഞുവീണു
1482885
Friday, November 29, 2024 12:45 AM IST
വണ്ടിപ്പെരിയാർ: തൊഴിലാളി ലയത്തിന്റെ മേൽക്കൂര തകർന്ന് വീണു. തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു.
വ്യാഴാഴ്ച പുലർച്ചെ നാലരയോടെ ബഥേൽ പ്ലാന്റേഷന്റെ തങ്കമല എസ്റ്റേറ്റ് ഇഞ്ചിക്കാട് ഭാഗത്തായിരുന്നു സംഭവം.
താത്കാലിക തൊഴിലാളി ബാലമുരുകൻ താമസിക്കുന്ന ലയത്തിന്റെ മേൽക്കൂരയാണ് ഇടിഞ്ഞത്.
മേൽക്കൂര ഇടിഞ്ഞ് കുറെ ഭാഗം മച്ചിന്റെ മുകളിൽ വീണതിനാൽ ഉറങ്ങുകയായിരുന്ന ബാലമുരുകൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.