കലയന്താനി പള്ളിയിൽ തിരുനാൾ
1482884
Friday, November 29, 2024 12:45 AM IST
കലയന്താനി: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെ അമലോത്ഭവ തിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ അന്പ് പ്രദക്ഷിണവും ഒന്നുമുതൽ എട്ടുവരെ ആഘോഷിക്കും.
ഒന്നിന് രാവിലെ ആറിന് വിശുദ്ധകുർബാന, തിരുസ്വരൂപ പ്രതിഷ്ഠ. 8.30നു കൊടിയേറ്റ്, പൊന്തിഫിക്കൽ കുർബാന, സന്ദേശം-മാർ ജോർജ് പുന്നക്കോട്ടിൽ. 10.30ന് വിശുദ്ധകുർബാന, സന്ദേശം-ഫാ. ജോർജ് ഉൗരാളികുന്നേൽ. 4.30നു വിശുദ്ധകുർബാന, സന്ദേശം- ഫാ. ജോണ്‍ വടക്കൻ.
രണ്ടുമുതൽ ആറുവരെ തീയതികളിൽ ഇതേസമയം നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. ജോർജ് പുല്ലൻ, ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലിൽ, ഫാ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ, ഫാ.ജിനോ പുന്നമറ്റത്തിൽ, റവ.ഡോ.ജോസ് കുളത്തൂർ എന്നിവർ കാർമികത്വം വഹിക്കും.
ഏഴിന് രാവിലെ ആറിനും ഏഴിനും വിശുദ്ധകുർബാന. 3.30നു ജപമാല. നാലിന് തിരുനാൾകുർബാന, സന്ദേശം-മോണ്‍.പയസ് മലേക്കണ്ടത്തിൽ. തുടർന്നു പ്രദക്ഷിണം. എട്ടിന് രാവിലെ ആറിന് വിശുദ്ധകുർബാന,നൊവേന. 7.30നു വിശുദ്ധകുർബാന, നൊവേന-ഫാ. തോമസ് മക്കോളിൽ.
പത്തിന് തിരുനാൾ കുർബാന, സന്ദേശം-റവ. ഡോ. ജോർജ് തെക്കേക്കര. 12നു ടൗണ്പ്രദക്ഷിണം എന്നിവയാണ് തിരുക്കർമങ്ങളെന്നു വികാരി ഫാ. ഫ്രാൻസിസ് കീരംപാറ, അസി. വികാരി ഫാ. തോമസ് മക്കോളിൽ എന്നിവർ അറിയിച്ചു.