കോതമംഗലം ബൈബിൾ കണ്വൻഷൻ നാളെ ആരംഭിക്കും
1482883
Friday, November 29, 2024 12:45 AM IST
കോതമംഗലം: കോതമംഗലം ബൈബിൾ കണ്വൻഷൻ നാളെമുതൽ നാലുവരെ സെന്റ് ജോർജ് കത്തീഡ്രലിൽ നടക്കും. ദിവസവും ഉച്ചകഴിഞ്ഞ് 3.30 മുതൽ രാത്രി 8.30 വരെ നടക്കുന്ന കണ്‍വൻഷനോടനുബന്ധിച്ച് ജപമാല, വിശുദ്ധ കുർബാന, വചന പ്രഘോഷണം, ആരാധന എന്നിവയുണ്ടാകും.
19-ാമതു കണ്വൻഷൻ മാർ ജോർജ് പുന്നക്കോട്ടിൽ ഉദ്ഘാടനം ചെയ്യും. ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണവും മോണ്‍. പയസ് മലേക്കണ്ടത്തിൽ സമാപന സന്ദേശവും നൽകും. ഭരണങ്ങാനം അസീസി ധ്യാനകേന്ദ്രത്തിലെ കപ്പൂച്ചിൻ വൈദികരാണ് ശുശ്രൂഷകൾ നയിക്കുന്നത്.
കണ്‍വൻഷന്റെ വിജയത്തിനായി കത്തീഡ്രൽ വികാരി റവ. ഡോ. തോമസ് ചെറുപറന്പിൽ, ഫൊറോന വികാരിമാരായ ഫാ. ജയിംസ് കക്കുഴി, ഫാ. മാത്യു അത്തിക്കൽ, റവ. ഡോ. തോമസ് പറയിടം എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
ദിവസവും കണ്‍വൻഷനുശേഷം വിവിധ പ്രദേശങ്ങളിലേക്ക് വാഹനസൗകര്യവും ക്രമീകരിച്ചിട്ടുണ്ടെന്ന് പത്രസമ്മേളനത്തിൽ രൂപത വികാരി ജനറാൾ മോണ്‍. പയസ് മലേക്കണ്ടത്തിൽ, കത്തീഡ്രൽ വികാരി റവ. ഡോ. തോമസ് ചെറുപറന്പിൽ, ഫാ. മാത്യു അത്തിക്കൽ, ഫാ. ജയിംസ് കക്കുഴി, റവ. ഡോ. തോമസ് പറയിടം, ഫാ. ജോസഫ് കുന്നുംപുറത്ത്, ജനറൽ കണ്‍വീനർ ജോണ്‍ അലക്സ് വാണിയപ്പുരയ്ക്കൽ എന്നിവർ അറിയിച്ചു.