ചേർത്തണച്ച് അച്ഛൻ
1482880
Friday, November 29, 2024 12:45 AM IST
കഞ്ഞിക്കുഴി: ചേലച്ചുവട്ടിൽ ചുമട്ടുതൊഴിലാളിയായ ബാബുരാജ് മക്കളിൽ കുന്നോളം സ്വപ്നങ്ങളാണ് കാണുന്നത്. കലോത്സവത്തിൽ എച്ച്എസ് വിഭാഗം കഥാരചനയിൽ പി.ബി. അലീന ഒന്നാം സ്ഥാനം നേടി. പ്രണയക്കുരുക്കുകൾ എന്ന കഥയാണ് അലീന എഴുതിയത്.
ചെറുപ്പം മുതൽ കഥകളെഴുതുന്ന അലീന ചെറുപുഷ്പ മിഷൻ ലീഗിന്റെ സംസ്ഥാന കലാമത്സരത്തിൽ കഥാ രചനയിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. ഷൈബിയാണ് മാതാവ്. സഹോദരി എയ്ഞ്ചലീന.