നെ​ടു​ങ്ക​ണ്ടം: അ​ന്ത​ര്‍​സം​സ്ഥാ​ന ച​ന്ദ​ന മോ​ഷ​ണ സം​ഘ​ത്തി​ലെ ഒ​രാ​ളെ വ​നം​വ​കു​പ്പി​​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി. സ​ന്യാ​സി​യോ​ട​യി​ല്‍ ച​ന്ദ​ന​ത്ത​ടി​ക​ള്‍ ചെ​ത്തി ഒ​രു​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന നാ​ലുപേ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തൊ​ടു​പു​ഴ ഉ​ടു​മ്പ​ന്നൂ​ര്‍ ചെ​രി​വു​പ​റ​മ്പി​ല്‍ സ​നീ​ഷ് ചെ​റി​യാ​ന്‍ (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​ല സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്നു മോ​ഷ്ടി​ക്കു​ന്ന ച​ന്ദ​ന​ത്ത​ടി​ക​ള്‍ സ​ന്യാ​സി​യോ​ട​യി​ലെ ചെ​രു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ എ​സ്. ഷി​ബു എ​ന്ന പൊ​ക്ക​ന്‍ ഷി​ബു​വി​​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ച് കാ​ത​ല്‍ ചെ​ത്തി​യൊ​രു​ക്കി​യാ​ണ് ക​ട​ത്തി​യി​രു​ന്ന​ത്. ഇ​വി​ടെ ച​ന്ദ​ന​ത്ത​ടി​ക​ള്‍ ഒ​രു​ക്കു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്. ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി​യ​തോ​ടെ ഇ​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു. അ​റ​സ്റ്റി​ലാ​യ സ​നീ​ഷി​നെ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഷി​ബു​വും തൂ​ക്കു​പാ​ല​ത്തെ വ​ര്‍​ക്ക് ഷോ​പ്പ് തൊ​ഴി​ലാ​ളി​യാ​യ സ​ച്ചു, തൂ​ക്കു​പാ​ലം സ്വ​ദേ​ശി ബി​ജു, ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി ക​ണ്ണ​ന്‍ എ​ന്ന് വി​ളി​ക്കു​ന്ന അ​ഖി​ല്‍ എ​ന്നി​വ​രും ര​ക്ഷ​പ്പെ​ട്ടു.

ര​ണ്ട് ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 15 കി​ലോ​യോ​ളം ഒ​രു​ക്കി​യ ച​ന്ദ​ന​ം, വാ​ക്ക​ത്തി, കോ​ടാ​ലി, വാ​ള്‍ തു​ട​ങ്ങി​യ​വ​യും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ്ടെ​ടു​ത്തു. മു​മ്പ് പോ​ലീ​സി​​ന്‍റെ ത​ണ്ട​ര്‍​ബോ​ട്ട് അം​ഗ​മാ​യി​രു​ന്നു പി​ടി​യി​ലാ​യ സ​നീ​ഷ്.

സ്വ​ഭാ​വ ദൂ​ഷ്യ​ത്തെ​ത്തു​ട​ര്‍​ന്ന് ഇ​യാ​ളെ സേ​ന​യി​ല്‍നി​ന്നു പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ പേ​രി​ല്‍ ച​ന്ദ​ന മോ​ഷ​ണം, അ​ബ്കാ​രി കേ​സു​ക​ള്‍, ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെടെ​യു​ള്ള​വ വി​വി​ധ പോ​ലീ​സ്, എ​ക്‌​സൈ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ഉ​ണ്ട്. പ​ട്ട​യ ഭൂ​മി​ക​ളി​ലെ ച​ന്ദ​ന​മ​ര​ങ്ങ​ളാ​യി​രു​ന്നു സം​ഘം പ​തി​വാ​യി ക​ട​ത്തി​യി​രു​ന്ന​ത്. കേ​ര​ള​ത്തി​ല്‍നി​ന്നു മോ​ഷ്ടി​ക്കു​ന്ന ച​ന്ദ​നം ത​മി​ഴ്‌​നാ​ട്ടി​ല്‍ എ​ത്തി​ച്ച് വി​ല്‍​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു പ​തി​വ്.

പ​ട്ടം കോ​ള​നി മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ കു​റേ​നാ​ളു​ക​ളാ​യി വ്യാ​പ​ക​മാ​യി ച​ന്ദ​ന മോ​ഷ​ണ​ങ്ങ​ള്‍ ന​ട​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് കു​മ​ളി റേഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ എ. ​അ​നി​ല്‍​കു​മാ​റി​​ന്‍റെ നിര്‍​ദേ​ശ​പ്ര​കാ​രം ഡെ​പ്യൂ​ട്ടി റേഞ്ച് ഓ​ഫീ​സ​ര്‍ ജോ​ജി എം. ​ജേ​ക്ക​ബി​​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു.

സം​ഘ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മോ​ഷ്ടാ​വ് പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി.​എ​സ്. നി​ഷാ​ദ്, അ​രു​ണ്‍ ജോ​യി, ഇ.​എ​സ്. ഷൈ​ജു, പി.​എ​സ്. ജോ​ബി​ന്‍, വി.​കെ. മ​ഞ്ചേ​ഷ്, ബി.​എ​സ്. ബാ​ദു​ഷ, പ്രി​ന്‍​സ് ജോ​ണ്‍, പി.​ടി. വി​നോ​ദ് തു​ട​ങ്ങി​യ​വ​ര്‍ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.