രാമക്കൽമേട്ടിൽ സഞ്ചാരികൾക്ക് താത്കാലിക അനുമതി
1466930
Wednesday, November 6, 2024 4:11 AM IST
നെടുങ്കണ്ടം: തമിഴ്നാട് സർക്കാർ പ്രവേശനം നിരോധിച്ച രാമക്കൽമേട്ടിൽ സഞ്ചാരികളെ കടത്തിവിടുന്നതിന് താത്കാലിക അനുമതി. പ്ലാസ്റ്റിക് മാലിന്യങ്ങൾ വനാതിർത്തിയിൽ ഉപേക്ഷിക്കില്ലെന്ന ഉറപ്പിലാണ് അനുമതി ലഭിച്ചതെന്ന് റിസോർട്ട് ആൻഡ് ഹോംസ്റ്റേ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ഒാഗസ്റ്റ് എട്ടിനാണ് രാമക്കല്ലിലേക്കുള്ള പ്രവേശനം തടഞ്ഞ് തമിഴ്നാട് വനംവകുപ്പ് ബോർഡ് സ്ഥാപിച്ചത്. മാലിന്യങ്ങൾ തള്ളുന്നത് തുടർന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും പ്രവേശനം തടയുമെന്നുമാണ് തമിഴ്നാട് വനംവകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്.