ഏലക്ക മോഷ്ടാവിനെ പിടികൂടി
1466929
Wednesday, November 6, 2024 4:11 AM IST
കട്ടപ്പന: പാറക്കടവിലെ കേജീസ് എസ്റ്റേറ്റിൽനിന്നു 300 കിലോ ഏലക്ക മോഷ്ടിച്ച ആളെ കട്ടപ്പന പോലീസ് പിടികൂടി.പുളിയൻമലയിൽ വാടകയ്ക്ക് താമസിക്കുന്ന ശാന്തൻപാറ സ്വദേശി എസ്.ആർ. ഹൗസിൽ സ്റ്റാൻലിയെ ( 44) യാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 5നാണ് സ്റ്റോറിൽനിന്ന് ഏലക്ക മോഷ്ടിച്ചത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് വണ്ടൻമേട് ഭാഗത്ത് വച്ച് ഇയാളെ പിന്നീട് പോലീസ് കണ്ടെത്തി. ഇയാളോടൊപ്പം പങ്കാളികളായാ രണ്ടു പേർ ഒളിവിലാണ്. സ്റ്റാൻലി മോഷണമുതൽ കൊച്ചറ, അണക്കര എന്നിവിടങ്ങളിലെ അഞ്ച് മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങളിൽ ചില്ലറയായി വില്പന നടത്തി.
ബാക്കി ഉണ്ടായിരുന്നവ സ്റ്റാൻലിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്നു. കട്ടപ്പന എഎസ്പി രാജേഷ്കുമാറിന്റെ നിർദ്ദേശപ്രകാരം എസ്എച്ച്ഒ ടി.സി. മുരുകൻ, എസ്ഐമാരായ എബി ജോർജ്, ബിജു ബേബി, ബെർട്ടിൻ ജോസ്, എഎസ്ഐ ടെസിമോൾ ജോസഫ്, സിപിമാരായ സനീഷ്, റാൾസ് സെബാസ്റ്റ്യൻ, രമേശ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.