നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം സ്‌​പോ​ര്‍​ട്‌​സ് അ​സോ​സി​യേ​ഷ​​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നെ​ടു​ങ്ക​ണ്ടം ക​പ്പി​നാ​യു​ള്ള അ​ഖി​ല​കേ​ര​ളാ ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​​ന്‍റ് 29, 30, ഡി​സം​ബ​ര്‍ ഒ​ന്ന് തീ​യ​തി​ക​ളി​ല്‍ നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് ഹൈ ​ആ​ള്‍​ട്ടി​റ്റ്യൂ​ഡ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ടീ​മു​ക​ളാ​യ കേ​ര​ളാ പോ​ലീ​സ്, കെ​എ​സ്ഇ​ബി, ഗോ​ള്‍​ഡ​ണ്‍ ത്രെ​ഡ് കൊ​ച്ചി, യൂ​ണൈ​റ്റ​ഡ് കേ​ര​ള തു​ട​ങ്ങി​യ ടീ​മു​ക​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കും. വി​ജ​യി​ക​ള്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ​യും എ​വ​ര്‍ റോ​ളിം​ഗ് ട്രോ​ഫി​യും റ​ണ്ണേ​ഴ്‌​സ് അ​പ്പി​ന് 50,000 രൂ​പ​യും ട്രോ​ഫി​യും ന​ല്‍​കും.

മ​ത്സ​രം കാ​ണാൻ മു​മ്പ് ടി​ക്ക​റ്റ് എ​ടു​ത്ത​വ​ര്‍​ക്ക് പു​തി​യ ടി​ക്ക​റ്റു​ക​ള്‍ ന​ല്‍​കും. ടൂ​ര്‍​ണ​മെ​​ന്‍റി​ന്‍റെ വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ മ​ന്ത്രി, എംപി, എംഎ​ല്‍എ​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് എ​ന്‍.​എ​സ്.​എ ചെ​യ​ര്‍​മാ​ന്‍ ടി.​എം. ജോ​ണ്‍, എം. ​സു​കു​മാ​ര​ന്‍, ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ല്‍, പി.​കെ. ഷാ​ജി, സ​ജീ​വ് ആ​ര്‍. നാ​യ​ര്‍, സു​ധീ​ഷ് കു​മാ​ര്‍, സ​ച്ചി​ന്‍ ജോ​ണി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.