വിദേശ തൊഴിൽ തട്ടിപ്പ് : ജാഗ്രത പാലിക്കണം: യുവജന കമ്മീഷൻ
1466918
Wednesday, November 6, 2024 4:04 AM IST
ഇടുക്കി: വിദേശ തൊഴിൽത്തട്ടിപ്പ് വർധിക്കുന്ന സാഹചര്യത്തിൽ ഇതൊഴിവാക്കാൻ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണമെന്ന് യുവജനകമ്മീഷൻ ചെയർമാൻ എം. ഷാജർ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന ജില്ലാതല അദാലത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇരുപത് പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്.
പതിനൊന്ന് പരാതികൾ തീർപ്പാക്കി. ഒൻപത് പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു. പുതുതായി മൂന്ന് പരാതികൾ ലഭിച്ചു. കമ്മീഷനംഗം പി.സി. വിജിത, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജോസഫ് സ്കറിയ, ലീഗൽ അഡ്വൈസർ വിനിത വിൻസെന്റ്, ജില്ലാ കോ-ഓർഡിനേറ്റർ ജോമോൻ പൊടിപ്പാറ എന്നിവർ പങ്കെടുത്തു.