അടിമാലി താലൂക്ക് ആശുപത്രിയില്‍ സ്ത്രീകളുടെ വാര്‍ഡ് വിപുലീകരിക്കണം
1466915
Wednesday, November 6, 2024 4:04 AM IST
അടിമാലി: അടിമാലി താലൂക്കാശുപത്രിയില്‍ കിടക്കകളുടെ എണ്ണം വര്‍ധിപ്പിച്ച് സ്ത്രീകളുടെ വാര്‍ഡ് വിപുലീകരിക്കണമെന്ന ആവശ്യം ശക്തമായി. ദിവസവും നൂറുകണക്കിന് ആളുകള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണ് അടിമാലി താലൂക്കാശുപത്രി. മുമ്പ് നിര്‍മിച്ച കാഷ്വാലിറ്റി ബ്ലോക്കിന് മുകള്‍നിലയിലാണ് സ്ത്രീകളുടെ വാര്‍ഡ് പ്രവര്‍ത്തിക്കുന്നത്.
ഇരുപതോളം കിടക്കകളാണ് ഈ വാര്‍ഡില്‍ ക്രമീകരിച്ചിട്ടുള്ളത്. പലപ്പോഴും ഈ കിടക്കകളില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം രോഗികളെ അഡ്മിറ്റ് ചെയ്യേണ്ട സാഹചര്യമാണ്.
ആദിവാസി മേഖലകളിൽനിന്നുള്ളവർ ഉള്‍പ്പെടെയുള്ളവരുടെ ആശ്രയ കേന്ദ്രമാണ് ഈ ചികിത്സാലയം. ബെഡ്ഡുകളുടെ കുറവും രോഗികളുടെ ബാഹുല്യവും ആളുകള്‍ക്കും ഡോക്ടര്‍മാര്‍ക്കും പ്രായോഗിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.