ചുങ്കം പള്ളിയിൽ വിശുദ്ധ മർത്തീനോസിന്റെ തിരുനാൾ
1466913
Wednesday, November 6, 2024 4:04 AM IST
തൊടുപുഴ: മരിയൻ തീർഥാടനകേന്ദ്രമായ ചുങ്കം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ വിശുദ്ധ മർത്തീനോസിന്റെ തിരുനാൾ ഒരുക്കം ആരംഭിച്ചു. ഇന്നു വൈകുന്നേരം അഞ്ചിന് ജപമാല, വിശുദ്ധ കുർബാന-ഫാ. ബോബി ചേരിയിൽ , തുടർന്ന് ധ്യാനം -റവ. ഡോ. റോയി കടുപ്പിൽ.
നാളെ വൈകുന്നേരം അഞ്ചിന് ജപമാല, വിശുദ്ധ കുർബാന-ഫാ. തോമസ് കീന്തനാനിക്കൽ, തുടർന്ന് ധ്യാനം. എട്ടിന് രാവിലെ 6.30ന് കൊടിയേറ്റ്-റവ. ഡോ. ജോണ്‍ ചേന്നാകുഴി, ഏഴിന് വിശുദ്ധ കുർബാന, പരേത സ്മരണ-ഫാ. വിൻസണ്‍ കുരുട്ടുപറന്പിൽ, ഒൻപതിന് രാവിലെ ഏഴിന് വിശുദ്ധ കുർബാന-ഫാ. എബിൻ ഇറപുറത്ത്, എട്ടിന് ആരാധന, 3.30ന് ആരാധന സമാപനം -ഫാ. ജോർജ് ഉൗന്നുകല്ലേൽ.
വൈകുന്നേരം 6.30ന് ടൗണ്‍ കുരിശുപള്ളിയിൽ ലദീഞ്ഞ്-ഫാ. ജോസ് കന്നുവെട്ടിയേൽ, തുടർന്ന് പള്ളിയിലേക്ക് പ്രദക്ഷിണം, എട്ടിന് തിരുനാൾ സന്ദേശം -റവ. ഡോ. തോമസ് പുതിയകുന്നേൽ.
തുടർന്ന് പരിശുദ്ധ കുർബാനയുടെ ആശിർവാദം-റവ. ഡോ. സ്റ്റാൻലി കുന്നേൽ.
പത്തിന് രാവിലെ ഏഴിന് വിശുദ്ധ കുർബാന-ഫാ.ജോമേഷ് ഇലഞ്ഞിപ്പള്ളിയിൽ, 9.30ന് തിരുനാൾ റാസ, 11.30ന് പ്രദക്ഷിണം-ഫാ. ദീപു ഇറപുറത്ത്, 12.30ന് പരിശുദ്ധ കുർബാനയുടെ ആശിർവാദം-ഫാ. ജയിംസ് വടക്കേക്കണ്ടംകരി, രാത്രി ഏഴിന് കാഞ്ഞിരപ്പള്ളി അമലയുടെ നാടകം എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. ജോണ്‍ ചേന്നാകുഴി, അസി. വികാരി ഫാ. ജോമേഷ് ഇലഞ്ഞിപ്പള്ളിയിൽ എന്നിവർ അറിയിച്ചു.