മൂലമറ്റം സെന്റ് ജോസഫ്സ് കോളജില്‍ ജോസഫൈന് എക്സ്പോ ഇന്ന്
1466727
Tuesday, November 5, 2024 7:26 AM IST
അറക്കുളം: മൂലമറ്റം സെന്റ് ജോസഫ്സ് കോളജില്‍ ഇന്നു രാവിലെ ഒന്പതുമുതല് നാലുവരെ ജോസഫൈന് എക്സ്പോ സംഘടിപ്പിക്കും.
സ്കൂള്‍ ഔട്ട് റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എക്സ്പോയില്‍ വിവിധ വകുപ്പുകള്‍ ഒരുക്കുന്ന സ്റ്റാളുകള്‍, ആര്‍ട്ടിഫിഷല്‍, കെമി മാജിക്, ഇന്റലിജന്‍സ് എക്സ്പോ, വെബ്വീവര്, സ്പോട്ട് ഫോട്ടോഗ്രഫി, ലിറ്റററി ക്വിസ്, സെല്ലുലോയ്ഡ് ക്ലാസ്റൂം, കെമിക്വിസ്, മാനേജ്മെന്റ് ഫിയസ്റ്റ, ഫണ്‍ ഗെയിംസ്, കൊമേഴ്സ് ഫിയസ്റ്റ, കള്‍ച്ചറല്‍ ധമാക്ക, ഗവേഷകരുമായി സംവാദം തുടങ്ങിയവ നടക്കും. വിവിധ സ്കൂളുകളില്‍ നിന്നായി ആയിരത്തോളം കുട്ടികള്‍ പങ്കെടുക്കുമെന്ന് പ്രിന്‍സിപ്പല്‍ റവ.ഡോ. തോമസ് ജോര്‍ജ് വെങ്ങാലുവക്കേല്‍, ബര്‍സാര്‍ റവ.ഡോ. ജോമോന് കൊട്ടാരത്തില്‍ എന്നിവര്‍ അറിയിച്ചു.