ശബരിപാത: കേന്ദ്രമന്ത്രിയുടെ നടപടി സ്വാഗതാര്‍ഹം
1466722
Tuesday, November 5, 2024 7:26 AM IST
തൊടുപുഴ: അങ്കമാലി -ശബരി റയില്‍വേ പദ്ധതിക്കുള്ള നടപടിയുമായി മുന്നോട്ടുപോകുന്ന കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ തൊടുപുഴയിലെ വ്യാപാരിസമൂഹം അഭിനന്ദിച്ചു. പദ്ധതിക്കായി വര്‍ഷങ്ങളായി തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമുള്ള ഭൂമി ഏറ്റെടുത്തിരിക്കുകയാണ്. ഇതുമൂലം ഭൂമി വില്‍ക്കാനോ മറ്റ് നിര്‍മാണ പ്രവര്‍ത്തനം നടത്താനോ സാധിക്കുന്നില്ല. ഇതിനെല്ലാം പരിഹാരം ഉണ്ടാകുന്നത് ഈ മേഖലയിലെ സാധാരണ ഭൂഉടമകള്‍ക്ക് ആശ്വാസമാകും.
ടൂറിസം, വ്യാവസായിക, വ്യാപാരമേഖലയ്ക്ക് സഹായകരമാകുന്ന പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍, എംപി, എംഎല്‍എ എന്നിവരോട് യോഗം ആവശ്യപ്പെട്ടു. മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് രാജു തരണിയില്‍ അധ്യക്ഷത വഹിച്ചു. സി.കെ.നവാസ്, അനില്‍ പീടികപ്പറമ്പില്‍, നാസര്‍ സൈര, ഷെരീഫ് സര്‍ഗം, ജോസ് തോമസ് കളരിക്കല്‍, കെ.പി. ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു.