വേളാങ്കണ്ണി തീർഥാടനവുമായി കെഎസ്ആർടിസി
1466719
Tuesday, November 5, 2024 7:26 AM IST
തൊടുപുഴ: വേളാങ്കണ്ണിയും തഞ്ചാവൂരും സന്ദർശിക്കാൻ മികച്ച പാക്കേജുമായി കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ. തീർഥാടന കേന്ദ്രമായ കൊരട്ടി പള്ളിയും തഞ്ചാവൂർ ക്ഷേത്രവും നാഗപട്ടണത്തെ പൂണ്ടിപള്ളിയും വേളാങ്കണ്ണി പള്ളിയും വേളാങ്കണ്ണി ബീച്ചും ഉൾപ്പെടുത്തിയാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
12ന് ഉച്ചയ്ക്ക് രണ്ടിന് തൊടുപുഴയിൽ നിന്നു പുഷ്ബാക്ക് സീറ്റുകളുള്ള സൂപ്പർ ഡീലക്സ് ബസിലാണ് യാത്ര. പിറ്റേന്ന് രാവിലെ അഞ്ചിന് വേളാങ്കണ്ണിയിൽ എത്തും. രാവിലെ നടക്കുന്ന മലയാളം കുർബാനയിൽ സംബന്ധിച്ച് വൈകുന്നേരം ഇവിടെനിന്നു മടങ്ങും.
14നു പുലർച്ചെ തൊടുപുഴയിൽ തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 2760 രൂപയാണ് ചാർജ് (ഭക്ഷണം, ഫ്രഷാകാനുള്ള ചാർജ് എന്നിവ ഉൾപ്പെടാതെ). 30 സീറ്റുകളാണുള്ളത്.
ബുക്കിംഗിന് ഫോണ്: 83048 89896, 9744910 383.