നെ​ടു​ങ്ക​ണ്ടം: കാ​ന​റ ബാ​ങ്കി​ന്‍റെ നെ​ടു​ങ്ക​ണ്ടം ശാ​ഖ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. കോ​ട്ട​യം റീ​ജി​യ​ന്‍റെ കീ​ഴി​ലെ 51 -ാമ​ത്തെ ശാ​ഖ​യാ​ണ് നെ​ടു​ങ്ക​ണ്ടം പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം രാ​മ​പു​രം ഷോ​പ്പിം​ഗ് മാളില്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. ശാ​ഖ​യു​ടെ ഉ​ദ്ഘാ​ട​നം നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​മി ലാ​ലി​ച്ച​ന്‍ നി​ര്‍​വ​ഹി​ച്ചു. കാ​ന​റ ബാ​ങ്ക് കോ​ട്ട​യം റീ​ജ​ണ​ല്‍ ഹെ​ഡ് അ​ജ​യ് പ്ര​കാ​ശ്, ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ എസ്. മു​കി​ല​ന്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.